ന്യൂഡൽഹി: കഴിഞ്ഞവർഷം പ്രകൃതിദുരന്തങ്ങളുണ്ടായ അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ 1912.99 കോടി രൂപയുടെ അധിക ധനസഹായം അനുവദിച്ചു.
വെള്ളപ്പൊക്കം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിദുരന്തങ്ങൾ ബാധിക്കപ്പെട്ട ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ്, നാഗാലാൻഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്കും ജമ്മു കാഷ്മീരിനുമാണ് അധിക ധനസഹായ ലഭിച്ചത്.
1912.99 കോടി രൂപയിൽ 778.67 കോടി രൂപ ഗുജറാത്തിനും 341.48 കോടി രൂപ ആന്ധ്രപ്രദേശിനും 288.39 കോടി രൂപ ഹിമാചൽപ്രദേശിനും 158.41 കോടി രൂപ നാഗാലാൻഡിനും 15.70 കോടി രൂപ ഛത്തീസ്ഗഡിനും 330.34 കോടി രൂപ ജമ്മുകാഷ്മീരിനുമാണ് നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല സമിതി യോഗത്തിനു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.